
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സ്പെഷൽ സ്കൂൾ കലാമേളയിലെ പ്രതിഭകളെ ചേർത്തുപിടിച്ച് ഒപ്പമുണ്ടെന്ന സന്ദേശം പകരാൻ പറന്നെത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ഉദ്ഘാടനത്തിനെത്തിച്ചേരാൻ മന്ത്രിക്ക് സാധിച്ചില്ല. തുടർന്നാണ് വിമാനമാർഗം കണ്ണൂരിലെത്തി വൈകിട്ടോടെ മന്ത്രി കലാനഗരിയുടെ ഭാഗമായത്.ഇന്ന് നിയമസഭ നടക്കുന്നതിനാൽ രാത്രി തന്നെ മന്ത്രി തിരുവന്തപുരത്തേക്ക് തിരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |