
പഴയങ്ങാടി:മാട്ടൂൽ സി എച്ച്.മുഹമ്മദ്‌കോയ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.വിജിൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു.വിദ്യാകിരണം മിഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 3.90 കോടി ചിലവിട്ടാണ് 3 നിലകളിലായി 18 ക്ളാസ് മുറികളുള്ള കെട്ടിടം ഒരുക്കിയത്. വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർ സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ,ജില്ലാ പഞ്ചായത്തംഗം ആബിദ,മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ തുടങ്ങിവർ സംസാരിച്ചു.പ്രിൻസിപ്പാൾ രഞ്ജിത്ത് എം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |