SignIn
Kerala Kaumudi Online
Saturday, 24 October 2026 3.49 PM IST

മേരി സഹേലി പദ്ധതി പേരിന് മാത്രം ട്രെയിനിൽ എവിടെ സ്ത്രീ സുരക്ഷ

saheli

കണ്ണൂർ: യാത്രയുടെ തുടക്കം മുതൽ അവസാനം വരെ ആർ.പി.എഫിന്റെ വനിത അംഗങ്ങളെ നിയോഗിച്ച് സ്ത്രീയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്ന റെയിൽവേയുടെ മേരി സഹേലി പദ്ധതി കാര്യക്ഷമമായില്ല.പകൽപോലും പിടിച്ചുപറിക്കാരും സമൂഹ്യവിരുദ്ധരും കഞ്ചാവ് കടത്തുകാരും ട്രെയിനുകളിൽ നിർബാധം വിഹരിക്കുമ്പോൾ റെയിൽവേയുടെ സുരക്ഷാപദ്ധതി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് ആരോപണം.

ട്രെയിനിൽ സ്ത്രീകൾക്കു നേരെയുള്ള അടിക്കടിയുള്ള ആക്രമണം ശ്രദ്ധയിൽപെട്ടതോടെയാണ് റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പദ്ധതി ആരംഭിച്ചത്.തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്കുൾപ്പെടെ ഏറെ സഹായകരമായ പദ്ധതി കൊവിഡിന് ശേഷമാണ് നിലച്ചത്. ജനറൽ കോച്ചുകളിലെ അക്രമികളെ നിയന്ത്രിക്കാൻ റെയിൽവേ സുരക്ഷാസംഘത്തിന് നിലവിൽ സാധിക്കുന്നില്ല.

ദക്ഷിണ റെയിൽവേയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി എല്ലാ സോണുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 2020 ഒക്ടോബർ 29നാണ് പദ്ധതി ആരംഭിച്ചത്.182 എന്ന ടോൾഫ്രീ നമ്പറും പരാതി നൽകാൻ ഒരുക്കിയിരുന്നു.ഏത് സ്ത്രീ യാത്രക്കാർക്കും ഈ നമ്പറിൽ പരാതി നൽകാമെന്നായിരുന്നു അറിയിപ്പ്.

ഫോൺ എടുക്കാൻ ആളില്ല

കഴിഞ്ഞ മാസം കണ്ണൂ‌ർ - ചെറുവത്തൂർ പാസഞ്ചർ ട്രെയിനിൽ വിദ്യാർത്ഥിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് ന്യൂമാഹി സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മംഗലാപുരത്ത് നിന്നു രാത്രി 11.45നു പുറപ്പെടുന്ന മംഗളൂരു ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിനിൽ മദ്യപിച്ചു കയറിയ മൂന്നുപേർ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറിയിരുന്നു. സഹയാത്രികർ പ്രശ്നത്തിൽ ഇടപെട്ടതിനൊടുവിൽ കയ്യാങ്കളിയിലാണ് പ്രശ്നം അവസാനിച്ചത്. റെയിൽവെ പൊലീസിന്റെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ പോലും എടുത്തില്ലെന്നാണ് ഈ സംഭവത്തിന്റെ ദൃക്‌സാക്ഷികൾ പറഞ്ഞത്.

മേരി സഹേലി സുരക്ഷ ഇങ്ങനെ

വിവിധ സോണുകൾക്കായി ലേഡി ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ ഒരു ടീം

സംഘം സ്ത്രീ യാത്രക്കാരുമായി ഇടപഴകും

യാത്രക്കിടെ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിവരിക്കും

 സ്ത്രീ യാത്രികരുടെ ആദ്യ നമ്പറും കോച്ച് നമ്പറും ലക്ഷ്യ സ്ഥാനവും ഉദ്യോഗസ്ഥരെ അറിയിക്കും.

പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കും

ഏത് അടിയന്തിര നടപടിക്കും ആർ.പി.എഫ് ,ആർ.പി.എസ്.എഫ് എസ്കോർട്ട് സ്റ്റാഫ്

കണ്ണടച്ച് ക്യാമറകൾ

യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്റ്റേഷനുകളിലും പന്ത്രണ്ട് ലക്ഷം സി സി ടി.വി കാമറ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയും ലക്ഷ്യത്തിലെത്തിയില്ല.യാത്രക്കാരുടെ സുരക്ഷക്കായി സ്റ്റേഷനുകളിൽ സി സി ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL