
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശീയാരാഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക കാഴ്ച ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചയാത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.എസ്.എൻ.സരിത നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.സരസ്വതി അധ്യക്ഷത വഹിച്ചു. ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.പി. രഞ്ജിത്ത് , ജില്ലാ ഒഫ്താൽമിക്ക് കോർഡിനേറ്റർ ഇൻ ചാർജ് ടി.എൻ.അഞ്ജു എന്നീവർ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡീയ ഓഫീസർ എസ്.സയന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |