
തൃക്കരിപ്പൂർ:ചെറുവത്തൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി.രാവിലെ ആരംഭിച്ച ശാസ്ത്രോത്സവം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.മനു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശംസുദ്ദീൻ ആയിറ്റി,വാർഡ് മെമ്പർ വി.പി.സുനീറ, എ.ഇ.ഒ രമേശൻ പുന്നത്തിരിയൻ, സ്കൂൾ മാനേജർ പി.പി.അബ്ദുല്ല,മദർ പി.ടി.എ പ്രസിഡന്റ് റഹീന ഇസ്മായിൽ, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി ,പി.ശശിധരൻ പ്രസംഗിച്ചു. പ്രിൻസിപ്പാൾ പി.പി.അബൂബക്കർ സ്വാഗതവും ടി.എം.റാഷിദ് നന്ദിയും പറഞ്ഞു. പ്രവൃത്തി പരിചയമേള, സാമൂഹ്യ ശാസ്ത്രോത്സവം, ഐ.ടി മേള എന്നിവ ഇന്ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |