SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 PM IST

കാട് തെളിക്കുന്നതിനിടയിൽ മുറിവേറ്റ പെരുമ്പാമ്പിന് ശസ്ത്രക്രിയ

paithen

കണ്ണൂർ: കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ വയറിൽ ബ്ലേഡ് കൊണ്ട് മുറിവേറ്റ പെരുമ്പാമ്പിന് രക്ഷകരായി മാർക്ക് സംഘടനാ അംഗങ്ങൾ.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കൊളച്ചേരി സ്കൂളിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് തെളിക്കുന്നതിനിടയിൽ പെരുമ്പാമ്പിന് മെഷീന്റെ ബ്ലേഡ് തട്ടി മുറിവേറ്റത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാർക്ക് അംഗങ്ങൾ സ്ഥലത്തെത്തി പെരുമ്പാമ്പിനെ കണ്ണൂർ വെറ്റിനറി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വയറിൽ രണ്ട് ലെയറുകളായാണ് പാമ്പിന് മുറിവേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം പാമ്പിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും എന്നാൽ അഞ്ചുദിവസത്തെ പരിചരണം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. മാർക്ക് വളണ്ടിയർ കൂടിയായ പുതിയതെരു പനങ്കാവ് സ്വദേശി എ.പി.ജിഷ്ണുവിന്റെ വീട്ടിലാണ് പാമ്പിനെ പരിചരിക്കുന്നത്.പതിനഞ്ചു വർഷമായി ഫോറസ്റ്റ് വളണ്ടിയർ കൂടിയാണ് ജിഷ്ണു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL