SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

സ്തനാർബുദ ബോധവത്കരണം

pkm

മടമ്പം: പി.കെ.എം കോളജ് ഓഫ് എഡ്യുക്കേഷൻ ഐ.ക്യു.എ.സി കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആഗോളതലത്തിൽ സ്ത്രീകളിൽ ഇരുപത്തെട്ടിൽ ഒരാൾക്കും പുരുഷന്മാരിൽ നൂറിൽ ഒരാൾക്കും ഇക്കാലത്ത് സ്തനാർബുദം ഉണ്ടാകുന്നതായി ക്ളാസ് നയിച്ച പ്രമുഖ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.ജെന്നി ജോസഫ് അഭിപ്രായപ്പെട്ടു.സ്തനാർബുദത്തിന്റെ കാരണങ്ങൾ, രോഗനിർണയരീതികൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെക്കുറിച്ചു വിശദമായ ചർച്ചകൾ നടന്നു. കോളജിലെ വീഡിയോ കോൺഫറൻസ് ഹാളിൽ ഓൺലൈനായി നടത്തിയ പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി ജെസി അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.വീണ അപ്പുക്കുട്ടൻ ആമുഖപ്രഭാഷണം നടത്തി. സ്റ്റുഡന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ അനശ്വര മുരളീധരൻ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL