
കാഞ്ഞങ്ങാട്: പുല്ലൂർ കേളോത്ത് ദേശീയപാതയിൽ അണ്ടർബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യമുയർത്തി കേളോത്ത് യുവശക്തി ക്ലബും ജനകീയ സമരസമിതിയും കഞ്ഞി വച്ച് പ്രതിഷേധിച്ചു. കേളോത്ത് കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് കാർഷികോപകരണങ്ങൾ കൊണ്ടുപോകുന്നതിനും,അംഗൻവാടി ചാലിങ്കാൽ ഗവൺമെന്റ് എൽ.പി സ്‌കൂൾ, വേലാശ്വരം ഗവൺമെന്റ് യു.പി സ്‌കൂൾ, കേളോത്ത് വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാകണമെങ്കിൽ അടിപ്പാത അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാർഡ് മെമ്പർ ടി.വി.കരിയൻ, കോൺഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറി ഭാസ്‌കരൻ ചാലിങ്കാൽ, പതിമൂന്നാം വാർഡ് മെമ്പർ പ്രീതി, സി പി.എം ചാലിങ്കാൽ ലോക്കൽ സെക്രട്ടറി ഷാജി എടമുണ്ട, ടി.പി.ബാബു എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കാവുങ്കാൽ സ്വാഗതവും വി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |