
കാഞ്ഞങ്ങാട്: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപതി വകുപ്പുകളുടെ കീഴിലുള്ള ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർമാർക്ക് യോഗ ക്ലബ് ട്രെയിനിംഗ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.എൻ.സരിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാമേധാവി ഡോ.ഡി.സി ദീപ്തി. അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്രയോഗ ദിനാഘോഷത്തോടനുബന്ധിച്ചു സംസ്ഥാനമൊട്ടുക്കും പതിനായിരം യോഗ ക്ലബ് രൂപീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലയിലും വാർഡുകൾ കേന്ദ്രീകരിച്ചു യോഗ ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിനിംഗ്. ഡി.പി.എം ഡോ.ഭാഗ്യലക്ഷ്മി, ഡോ.പ്രശോഭ് കുമാർ, ഡോ.വിശ്വനാഥ്, ഡോ.ഫസ്നിയ തുടങ്ങിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |