
കാസർകോട് :നിരവധി കേസുകളിലെ പ്രതി കാസർകോട് റെയിൽവെ സ്റ്റേഷനിൽ പിടിയിലായി. രാവിലെ റെയിൽവേ സ്റ്റേഷനിൽ മൂന്നാമത്തെ ഫ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് ഈയാളെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിൽ കൂത്തുപറമ്പ് കേളകം ശാന്തിഗിരിയിലെ പി.നിഖിൽ കുമാർ(35) ആണെന്ന് വ്യക്തമായി. ആദ്യം ഹിന്ദിയിൽ ഉത്തരം പറഞ്ഞ ഈയാൾ കൂടുതൽ ചോദ്യങ്ങൾ വന്നപ്പോൾ മലയാളത്തിൽ സംസാരിക്കുകയായിരുന്നു.തുടർന്നുള്ള അന്വേഷണത്തിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി കേസുകളിലെ പ്രതിയാണെന്ന് റെയിൽവേ പൊലീസിന് വ്യക്തമാകുകയായിരുന്നു. പിന്നാലെ റെയിൽവേ എസ്.ഐ റെജികുമാറിന്റെ നേതൃത്വത്തിൽ ഈയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂർ,കൊല്ലം,ഷോർണൂർ,കോഴിക്കോട്,തലശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി ഈയാളുടെ പേരിൽ കേസുകളുണ്ട്. ഇയാളെ പിന്നീട് തലശ്ശേരി പൊലീസിന് കൈമാറി. സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ പീറ്റർ, സുമി, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |