SignIn
Kerala Kaumudi Online
Thursday, 22 October 2026 2.34 PM IST

കോൺഗ്രസ് നേതാക്കൾ എടനീർ മഠാധിപതിയെ സന്ദർശിച്ചു

dcc

കാസർകോട്:ജാതിഭേദമന്യേ മുഴുവൻ ജനങ്ങളും ആദരിക്കുന്ന എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതിയുടെ വാഹനം അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് എടനീർ മഠത്തിലെത്തി സ്വാമിജിയെ ഡി.സി.സി പ്രസിഡന്റും സംഘവും സന്ദർശിച്ചു.

മതേതരത്വത്തിന്റെ പ്രതീകവും സാമൂഹ്യ സാംസ്ക്കാരിക ആദ്ധ്യാത്മിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ സംഭാവനകൾ നൽകുകയും സമൂഹത്തിലെ മുഴുവൻ ആളുകളും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്വാമിജിയുടെ വാഹനത്തിനു നേരെ അക്രമം നടത്തിയ പ്രതികൾക്കെതിരെ നിസ്സാരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം ഗൗരവത്തിലെടുത്ത് പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും കേസ് നിസ്സാരവത്കരിച്ചാൽ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും പി.കെ.ഫൈസൽ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL