SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

രണ്ട് ഭൂഗർഭ കേബിൾ ശൃംഗലകൾ വരുന്നു ചക്കരക്കലിൽ വൈദ്യുതി വിതരണം അടിമുടി മാറ്റം

cable

സമ്മർ 2025 പദ്ധതിയിൽ 2.95കോടി ചിലവിട്ട് പരിഷ്കരണം

കണ്ണൂർ:കാഞ്ഞിരോട് 220 കെ.വി.സബ് സ്റ്റേഷനിൽ നിന്നും നാല് കിലോമീറ്റർ നീളത്തിൽ 11 കെ.വിയുടെ രണ്ട് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതോടെ ചക്കരക്കൽ ടൗണിലേക്കുള്ള വൈദ്യുതി വിതരണം കുറ്റമറ്റതാകും.മേഖലയിൽ

പൂർണമായും തടസമൊഴിവാകുന്ന തരത്തിലായിരിക്കും വിതരണം. വൈദ്യുതി ബോർഡിന്റെ സമ്മർ 2025 പദ്ധതിയിൽ പെടുത്തി 2,95,85,765 രൂപയുടെ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞു.

നിലവിൽ ചക്കരക്കൽ സെക്ഷനിലേക്ക് കാഞ്ഞിരോട് നിന്നുള്ള ചൂള, അഞ്ചരക്കണ്ടി, കീഴല്ലൂർ, ഏച്ചൂർ എന്നീ ഫീഡറുകൾ വഴിയാണ് വൈദ്യുതി എത്തുന്നത്. മട്ടന്നൂർ എയർപോർട്ട്, പെരളശ്ശേരി, തലവിൽ വരെ ഫീഡ് ചെയ്യുന്നതിനാൽ മിക്കപ്പോഴും തടസ്സം പതിവാണ്. ഈ കഴിഞ്ഞ മേയ്ിൽ ഓവർലോഡ് ആയി ഫീഡറുകൾ ഡ്രിപ്പ്‌ ചെയ്തിരുന്നു. സമാനമായ വേനൽ ചൂട് വന്നാൽ ഈ ഫീഡറുകൾ പോരാതെ വരുന്നത് മുൻകൂട്ടി കണ്ടാണ് പുതിയ രണ്ടു ഫീഡറുകൾ അനുവദിച്ചത്.

കേബിൾ ഇതുവഴി

കാഞ്ഞിരോട് - പാറോത്തുംചാൽ- തലമുണ്ട-ചൂള റോഡ് - ചക്കരക്കൽ ടൗൺ

നാല് കിലോമീറ്റർ നീളത്തിൽ 11 കെ.വിയുടെ രണ്ട് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെൻഡർ ഉടൻ വിളിക്കും. അടുത്ത മാർച്ചോടു കൂടി കമ്മീഷൻ ചെയ്യാനാണ് ശ്രമം- ചക്കരക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എ .സി . അബ്ദുൽ നാസർ

പ്രയോജനങ്ങൾ

  • മിന്നൽ , ചുഴലിക്കാറ്റുകൾ/ചുഴലിക്കാറ്റ്/ചുഴലിക്കാറ്റ്, ചുഴലിക്കാറ്റുകൾ, മറ്റ് കാറ്റ്, മരവിപ്പിക്കൽ) എന്നിവയിൽ നിന്നുള്ള നാശനഷ്ടം കുറവ് .
  • തീപിടുത്തത്തിനുള്ള സാദ്ധ്യത കുറവ് .
  • ചുറ്റുമുള്ള പ്രദേശത്തേക്കുള്ള വൈദ്യുതകാന്തിക മണ്ഡലങ്ങളുടെ ഉദ്വമന പരിധി കുറയുന്നു
  • പരിപാലനം, നന്നാക്കൽ ചിലവ് കുറയും
  • താഴ്ന്നു പറക്കുന്ന വിമാനങ്ങൾക്കോ ​​വന്യജീവികൾക്കോ ​​അപകടമുണ്ടാക്കുന്നില്ല.
  • മനുഷ്യ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടം കുറവാണ്
  • നടപ്പാതകളിൽ കൂടുതൽ വലിയ മരങ്ങൾക്ക് ഇടം നൽകുന്നു,
  • പാരിസ്ഥിതിക നേട്ടങ്ങൾക്കും വസ്തുവകകളുടെ മൂല്യവർദ്ധനയ്ക്കും ഇടം ലഭിക്കും
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL