
കാഞ്ഞങ്ങാട്:തൃശൂരിൽ നടന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് വ്യത്യസ്ത പുരസ്ക്കാരങ്ങൾ നേടി കാഞ്ഞങ്ങാട് ഐ.എം.എ ഘടകം.സംസ്ഥാന പ്രസിഡന്റിന്റെ പ്രത്യേക പുരസ്ക്കാരം കാഞ്ഞങ്ങാട് ഘടകം പ്രസിഡന്റ് ഡോ.വി.സുരേശനും സോഷ്യൽ സെക്യൂരിറ്റി സ്കീം മൊബിലൈസേഷൻ പുരസ്ക്കാരം ഐ.എം.എ കാസർകോട് ജില്ലാ ചെയർമാൻ ഡോ.ദീപിക കിഷോറിനും സമ്മാനിച്ചു.ഡിസബിലിറ്റി സപ്പോർട്ട് സ്കീം പുരസ്ക്കാരം ഡോ.കിഷോർ കുമാറും , യുവ ഡോക്ടർക്കുള്ള പ്രത്യേക പുരസ്കാരം ഡോ.ജോൺ വി.ജോണും കരസ്ഥമാക്കി.ഐ.എം.എ പ്രസിദ്ധീകരണമായ നമ്മുടെ ആരോഗ്യം മാസികയുടെ സബ്സ്ക്രിപ്ഷനുള്ള പ്രത്യേക പുരസ്ക്കാരം കാഞ്ഞങ്ങാട് ഐ.എം.എ കരസ്ഥമാക്കി. സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ്ബെനവൻ, സെക്രട്ടറി ഡോ.കെ.ശശിധരൻ, അഖിലേന്ത്യ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ ,നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |