SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

അജയ്നാഥിന്റെ ചികിത്സക്ക് കാരുണ്യ യാത്ര 

mrs-karunyayatra

കാഞ്ഞങ്ങാട്: മോനാച്ചയിലെ അശോകൻ-മഞ്ജുഷ ദമ്പതികളുടെ മകൻ അജയ് നാഥിന്റെ ചികിത്സയ്ക്കായി ഫണ്ട് സമാഹരിക്കുന്നതിന് കാഞ്ഞങ്ങാട് അരയിപ്പാലം മോനാച്ച വാഴുന്നോറോടി അടുക്കം റൂട്ടിലോടുന്ന കിഴക്കുംകര മുച്ചിലോട്ടെ മഹേഷിന്റെ ഉടമസ്ഥതയിലുള്ള എം.ആർ.എസ് ബസ് കാരുണ്യയാത്ര നടത്തി. ബസ് സ്റ്രാൻഡ് പരിസരത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.ചികിത്സസഹായകമ്മിറ്റി ട്രഷറർ പ്രഭാകരൻ വാഴുന്നോറൊടി അദ്ധ്യക്ഷത വഹിച്ചു.സി കെ.വത്സലൻ, ടി.വി.മുരളീധരൻ, എം.വി.രാമകൃഷ്ണൻ, ബ്രിജേഷ് ഉപ്പിലിക്കൈ, സജിത്ത് മോനാച്ച, നിതിൻജിത്ത്, ഗോകുലാനന്ദൻ, ശ്രുതിൻ, സുജിത്ത് മോനാച്ച, സജി ബിരിക്കുളം ,നികേഷ് ബാനം, സുധീഷ്, തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 20 തീയതിക്ക് അകം 40 ലക്ഷം രൂപ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ചികിത്സസഹായ കമ്മിറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL