SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

'പയ്യന്നൂരിൽ ഇനി കലാ 'ആരാധന"ദിനങ്ങൾ

kalolsavam

പയ്യന്നൂർ: പ്രസിദ്ധമായ ആരാധനാമഹോത്സവത്തിന്റെ നിറവിൽ നിൽക്കുന്ന പയ്യന്നൂരിൽ കലാകൗമാര മഹോത്സവത്തിന് ഇന്ന് കൊടിയുയരും. അഞ്ചുദിനങ്ങൾ നീണ്ടുനിൽക്കുന്ന മേള പെരുമാളുടെ തിരുവുത്സവത്തൊടൊപ്പം എത്തിയത് പയ്യന്നൂരിന് ഇരട്ടമധുരമായി.

കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഇന്നലെ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.മത്സരാർത്ഥികൾക്കുള്ള പാർട്ടിസിപ്പേഷൻ കാർഡുകൾ വിവിധ സബ് ജില്ല കൺവീനർമാർ ഏറ്റുവാങ്ങി. റജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൺ നസീമ അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി, ബാബു മഹേശ്വരി പ്രസാദ്, സ്കൂൾ പ്രിൻസിപ്പാൾ എം.പി. സതീഷ്‌കുമാർ, പ്രധാനാദ്ധ്യാപിക കെ.ശ്രീലത, വി.കെ.ഷാഫി, എസ്.എ.ഷുക്കൂർ ഹാജി, പി.ഷമീർ, വി.വി. ഉസ്മാൻ സംസാരിച്ചു. പി. ബഷീർ സ്വാഗതവും കെ. ഇസ്മായിൽ നന്ദിയും പറഞ്ഞു.

പയ്യന്നൂരിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് കവാടം.ചരിത്രസാക്ഷിയായ ബോയ്സ് ഹൈസ്കൂളിലെെ എ.കെ.കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയമാണ് പ്രധാനവേദി. വൈകീട്ട് 4ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെ യ്യും.ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.രാവിലെ മുതൽ ഇതേ വേദിയിൽ കലോത്സവത്തിലെ ജനപ്രിയ ഇനമായ ഭരതനാട്യ മത്സരവും വേദി രണ്ടിൽ കേരളനടനവും അരങ്ങേറും.എല്ലാ മത്സരങ്ങളും രാത്രി എട്ടിനുള്ളിൽ തീർക്കാൻ സാധിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ. ഇത് പരമാവധി ഫലപ്രദമാക്കാനുള്ള ശ്രമത്തിലാണ് പ്രോഗ്രാം കമ്മിറ്റി.എന്നാൽ അപ്പീലുകളുടെ പ്രവാഹം പലപ്പോഴും മുൻ തീരുമാനങ്ങളെ തിരുത്താറുണ്ട്.

15 സബ്ജില്ലകളിൽ നിന്നായി 10695 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തിച്ചേരും. അപ്പീൽ വഴിയും മത്സരാർത്ഥികൾ എത്തുന്നുണ്ട്.

മത്സരം പതിനാറ് വേദികളിൽ

ഗവ. ബോയ്സ്, ഗേൾസ്, സെന്റ് മേരീസ്, ബി.ഇ.എം. സ്കൂളുകൾ , ഗാന്ധി പാർക്ക്, ലൈബ്രറി ഹാൾ , ടൗൺ സ്ക്വയർ, ബി.ആർ.സി. ഹാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുള്ള 16 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ഇന്ന് രാവിലെ 10ന് രചനാമത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരത്തോടെ രചനാ മത്സരങ്ങൾ പൂർത്തിയാകും. കേരള നടനം, ഭരതനാട്യം, ഓട്ടൻതുള്ളൽ , പൂരക്കളി എന്നീ സ്റ്റേജ് ഇനങ്ങളും ഇന്ന് നടക്കും.

ഊട്ടുപുര സജീവമായി
23 വരെ അഞ്ചു നാൾ നീണ്ട് നിൽക്കുന്ന കലോത്സവ നാളുകളിൽ പതിനായിരങ്ങൾക്ക് അന്നമുട്ടുന്ന ഊട്ടുപുര ഇന്നലെ രാവിലെ മുതൽ സജീവമായി. പാചക വിദഗ്ദ്ധൻ കെ.യു.ദാമോദരപൊതുവാളുടെ നേതൃത്വത്തിൽ പാലുകാച്ചൽ നടന്നു.രാവിലെ മുതൽ കറികൾക്കുള്ള പച്ചക്കറികൾ കഷണങ്ങളാക്കുന്ന പ്രവൃത്തി തുടങ്ങി. രാവിലെയും ഉച്ചക്കും രാത്രിയിലും ഭക്ഷണമുണ്ടാകും.

വേദികൾ,​മത്സരങ്ങൾ

ജി.ജി.എച്ച്.എസ്.എസ്.

റൂം 1

ചിത്രരചന (പെൻസിൽ , ജലച്ചായം ,എണ്ണച്ചായം )

റൂം 2 .

കഥാരചന (ഹിന്ദി) , ഉപന്യാസരചന (ഹിന്ദി) , കൊളാഷ്

റൂം 3 . ഉപന്യാസ രചന (ഇംഗ്ലീഷ്), കവിതാരചന (ഹിന്ദി)

റൂം 4 . കവിതാരചന ( മലയാളം) കഥാരചന (മലയാളം) , കവിതാരചന ത്രമിഴ് , കന്നഡ )

റൂം 5 . കവിതാരചന (ഇംഗ്ലിഷ്) , ഉപന്യാസരചന ( മലയാളം), കഥാരചന (ഇംഗ്ലീഷ് )

റൂം 6 . ഉപന്യാസരചന , കവിതാരചന , കഥാരചന, (ഉറുദു)

റൂം 7 . ക്വിസ് (ഉറുദു)

റൂം 8 . ഉപന്യാസരചന , കഥാരചന, കവിതാരചന (അറബിക്)

റൂം 9 . ഉപന്യാസരചന , കഥാരചന, കവിതാരചന (സംസ്കൃതം)

റൂം10 . സമസ്യാപൂരണം, പ്രശ്നോത്തരി (സംസ്കൃതം )

റൂം11 . ഉപന്യാസരചന , കവിതാരചന, കഥാരചന സ്രംസ്കൃതം )

റൂം 12 . പ്രശ്നോത്തരി (അറബിക്)

റൂം 13,14 . വിവർത്തനം (അറബിയിലേക്ക്) , പദകേളി, അടിക്കുറുപ്പ് രചന, പോസ്റ്റർ രചന, നിഘണ്ടു നിർമ്മാണം (അറബിക്)

റൂം 15 .

എ.കെ.എ.എസ്. ജി.വി.എച്ച്.എസ്.എസ് ( ബോയ്സ്)

വേദി 1 ഭരതനാട്യം

വേദി 2 (ഗ്രൗണ്ട്)​ കേരള നടനം -

വേദി 3 (ഓഡിറ്റോറിയം)​ അറബി നാടകം -

( സെൻ്റ് മേരീസ് സ്കൂൾ).

വേദി 4 ബാന്റ് മേളം -

വേദി 5 ഓട്ടൻതുള്ളൽ -

ഗാന്ധിപാർക്ക്

വേദി 8 ഓടക്കുഴൽ, ഗിത്താർ, വീണ

ബി.ഇ.എം.എൽ.പി.സ്കൂൾ

വേദി 9. അറബനമുട്ട് .

(ലൈബ്രറി ഹാൾ )

വേദി 15 . പ്രസംഗം, പദ്യം (മലയാളം )

( ട്രഷറിക്ക് എതിർവശം ) .

വേദി.16 പൂരക്കളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL