
പയ്യന്നൂർ: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് പാട്ടിനും പവിത്രത്തിനും പേരുകേട്ട പയ്യന്നൂരിൽ തിരി തെളിഞ്ഞു ദേശീയപ്രസ്ഥാന ചരിത്രത്തിൽ കേരളത്തിലെ ആദ്യരക്തസാക്ഷി എ.വി.കുഞ്ഞിരാമൻ അടിയോടിയുടെ നാമത്തിലുള്ള ഗവ.ബോയ്സ് ഹൈസ്കൂളിലെ എ.കെ.കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് അഞ്ച് ദിവസം നീളുന്ന മേള ഉദ്ഘാടനം ചെയ്തത്.സംഘാടകസമിതി ചെയർമാൻ ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.വിജിൻ എം.എൽ.എ , ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി എന്നിവർ മുഖ്യാതിഥികളായിരുന്നു.ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.എൻ. ബാബു മഹേശ്വരി പ്രസാദ് സ്വാഗതം പറഞ്ഞു.
വേദി ഒന്നിൽ കാണികളുടെ ഇഷ്ട ഇനങ്ങളിലൊന്നായ ഭരതനാട്യമായിരുന്നു ഇന്നലെ. വേദി രണ്ടിൽ കേരളനടനവും അരങ്ങേറി. ആദ്യദിനം ഓഫ് സ്റ്റേജ് ഇനങ്ങളും അവസാനദിനങ്ങളിൽ ഓഫ് സ്റ്റേജുമെന്ന രീതി മാറ്റിയതിനാൽ ആദ്യദിനത്തിൽ തന്നെ വേദിക്ക് പുറത്ത് കാണികളുടെ തിരക്കുണ്ടായിരുന്നു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |