ചിന്മയ യുവകേന്ദ്ര കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചിന്മയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നടത്തിയി ചിന്മയ പ്രീമിയർ ലീഗ് സമാപിച്ചു. സ്‌കൂൾ വിഭാഗത്തിൽ ആൺകുട്ടികളിൽ ചിന്മയ വിദ്യാലയ കണ്ണൂർ ഒന്നാം സ്ഥാനവും ചിന്മയ വിദ്യാലയ പയ്യന്നൂർ രണ്ടാം സ്ഥാനവും പെൺകുട്ടികളിൽ ചിന്മയ വിദ്യാലയ കോഴിക്കോട് ഒന്നാം സ്ഥാനവും ചിന്മയ വിദ്യാലയ കണ്ണൂർ രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗം ആൺകുട്ടികളിൽ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കണ്ണൂർ ഒന്നാം സ്ഥാനവും ചിന്മയ വിശ്വവിദ്യാപീഡ് എറണാകുളം രണ്ടാംസ്ഥാനവും പെൺകുട്ടികളിൽ ചിന്മയ വിശ്വവിദ്യാപീഡ് എറണാകുളം ഒന്നാം സ്ഥാനവും ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് കണ്ണൂർ രണ്ടാം സ്ഥാനവും നേടി. സമാപന ചടങ്ങിൽ ചിന്മയ മിഷൻ കേരള റീജണൽ ഹെഡ് സ്വാമി വിവിക്താനന്ദ സമ്മാനദാനം നടത്തി. കേരളത്തിൽ നിന്ന് 350 പേർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |