ഇരിട്ടി: തലശ്ശേരി അതിരൂപതയിലെ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയെ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രം ആയി തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6.15ന് മരിയൻ തീർത്ഥാടനത്തിന് മുന്നോടിയായുള്ള മരിയൻ സന്ധ്യയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.
അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പള്ളിൽ തീർത്ഥാടനകേന്ദ്രമാക്കാനുള്ള തീരുമാനത്തിന്റെ ഡിക്രി വായിച്ചു. തുടർന്ന് ആർച്ച് ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ എടൂർ ഫൊറോന വികാരി ഫാദർ തോമസ് വടക്കേമുറിയിൽ, തലശ്ശേരി രൂപതാ ജുഡിഷ്യൽ വികാർ ഫാദർ ഡോ. ജോസ് വെട്ടിക്കൽ, പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപൽ ചർച്ച് പ്രീസ്റ്റ് ഫാദർ ഷാജി തെക്കേമുറിയിൽ, ഫാദർ കുര്യാക്കോസ് കളരിക്കൽ (കരിക്കോട്ടക്കരി), ഫാദർ മാർട്ടിൻ കിഴക്കേതലയ്ക്കൽ (വെളിമാനം), ഫാദർ പോൾ ചക്കാനിക്കുന്നേൽ (എടപ്പുഴ), ഫാദർ മനോജ് കൊച്ചുപുരയ്ക്കൽ (മാങ്ങോട്), ഫാദർ മാത്യു ചക്യാരത്ത് (കീഴ്പ്പള്ളി), ഫാദർ പോൾ കണ്ടത്തിൽ (ചെടിക്കുളം), ഫാദർ സുനിൽ തോമസ് (ഉരുപ്പുംകുറ്റി), ഫാദർ മാർട്ടിൻ പറപ്പള്ളിയാത്ത് (വട്ട്യറ), കരിക്കോട്ടക്കരി അസിസ്റ്റന്റ് വികാരി ഫാദർ എബിൻ മുള്ളംകുഴി, എടൂർ അസിസ്റ്റന്റ് വികാരി ഫാദർ തോമസ് പൂകമല എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് എടൂർ പള്ളി അങ്കണത്തിൽ നിന്ന് ചെമ്പേരി ലൂർദ്ദ് മാതാ ബസിലിക്കയിലേക്കുള്ള മരിയൻ തീർത്ഥാടന ജപമാല റാലി തുടങ്ങി. തലശ്ശേരി അതിരൂപതയിൽ ഈ പദവിയിലേക്കു ഉയർത്തപ്പെടുന്ന ആദ്യ ദേവാലയമാണ് എടൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |