തലശ്ശേരി: കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ തരിശു രഹിത കേരളം നടീൽ ഉത്സവത്തിന്റെ ഭാഗമായി എരഞ്ഞോളിയിൽ ഒരേക്കർ സ്ഥലത്ത് ചീര ഉൾപ്പെടെയുള്ള പച്ചക്കറി കൃഷി ഇറക്കി. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കർഷകസംഘം ജില്ലാ പ്രസിഡന്റ് പി. ഗോവിന്ദൻ നിർവ്വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം എരഞ്ഞോളി വില്ലേജ് സെക്രട്ടറി സി.വി സൂരജ്, എം.സി പവിത്രൻ, കാരായി ചന്ദ്രശേഖരൻ, ടി.പി ശ്രീധരൻ, എ.കെ രമ്യ, കാട്ട്യത്ത് പ്രകാശൻ, കർഷകസംഘം ഏരിയ പ്രസിഡന്റ് പി.പി സനിൽ, കെ.എസ്.കെ.ടി.യു ഏരിയ ജോയിന്റ് സെക്രട്ടറി കണ്ട്യൻ ഷീബ, വില്ലേജ് പ്രസിഡന്റ് പി.വി. ചന്ദ്രൻ സംബന്ധിച്ചു. നടീൽ ഉത്സവം കർഷക സംഘം ജില്ലാ പ്രസിഡന്റ് പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |