SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

കെ.ജി.ഒ.എ ജില്ലാ കായിക മേള

kgoa
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കായിക മേള പി. റിജു ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കായിക മേള കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. കോളേജിൽ നടന്നു. ഇന്റർ യൂണിവേഴ്സിറ്റി ഡക്കാത്തലൺ ഗോൾഡ് മെഡൽ ജേതാവും റെയിൽവേ ഉദ്യോഗസ്ഥനുമായ പി. റിജു ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ആറ് ഏരിയകളിൽ നിന്ന് നൂറോളം കായിക താരങ്ങൾ പങ്കെടുത്തു. മത്സരങ്ങളിൽ കണ്ണൂർ നോർത്ത് ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി സുധീർ, ജില്ലാ സെക്രട്ടറി ടി.ഒ വിനോദ് കുമാർ, പ്രസിഡന്റ് കെ. ഷാജി, ജോയിന്റ് സെക്രട്ടറി സി.എം സുധീഷ് കുമാർ, ട്രഷറർ വി. സന്തോഷ് കുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. കെ.എം. രശ്മിത, കെ.വി. ഷിജിത്ത് എന്നിവർ നേതൃത്വം നൽകി. ഡോ. മായ മോൾ, ബിജി വർഗീസ്, വൈശാഖ്, രത്നാകരൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KGOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL