SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

സർവകലാശാല ആസ്ഥാനം ഉപരോധിച്ചു; കെ.റീപ്പിൽ കെ.എസ്.യു പ്രതിഷേധം 

ksu

കണ്ണൂർ: കെ റീപിന്റെ മറവിൽ അംഗീകാരമില്ലാത്ത കോഴ്സിൽ വ്യാജ അഡ്മിഷൻ നൽകിയ സർവ്വകലാശാലയുടെ ക്രമക്കേടിൽ പ്രതിഷേധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പ്രതിഷേധം.
സർവകലാശാല പ്രവേശനകവാടം ഉപരോധിച്ച നേതാക്കൾ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കുകയാണെന്ന് കെ.എസ്.യു ആരോപിച്ചു. ഇത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും നേതാക്കൾ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം.സി അതുൽ ,കെ.എസ്.യു സംസ്ഥാന സമിതി അംഗം ആകാശ് ഭാസ്‌കരൻ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ,കാവ്യ ദിവാകരൻ,അക്ഷയ് കല്യാശ്ശേരി,മുബാസ് സി.എച്ച്,നവനീത് ഷാജി,റിസ്വാൻ സി.എച്ച്,സൂര്യതേജ് എ.എം,വൈഷ്ണവ് കായലോട്,മുഹമ്മദ് നിഹാൽ,അഭിജിത്ത് കാപ്പാട്,പ്രകീർത്ത് മുണ്ടേരി, ദേവനന്ദ കാടാച്ചിറ, വിവേക് പാലയാട് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL