SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

കണ്ണൂർ സർവകലാശാലക്കെതിരെ കെ.എസ്.യു: അഫിലിയേറ്റഡ് കോളേജിൽ അംഗീകാരമില്ലാ കോഴ്സ്

kannur-uni

 ഫലപ്രഖ്യാപനം സർവകലാശാല വക

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജിൽ യൂണിവേഴ്സിറ്റി അഫിലിയേഷൻ നൽകാത്ത ബി.കോം(സി എ) കോഴ്സിൽ വിദ്യാർത്ഥികൾക്ക് വ്യാജ അഡ്മിഷൻ നൽകുകയും ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തുകയും സർവ്വകലാശാല തന്നെ ഔദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്‌തെന്ന ഗുരുതര ക്രമക്കേടുകളുടെ വിവരങ്ങൾ പുറത്തുവിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.വയനാട് ഡബ്ല്യൂ.എം.ഒ ഇമാം ഗസ്സാലി ആർട്സ് സയൻസ് കോളേജിലാണ് കെ റീപ് വഴി ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകൾ നടന്നത്.സർവ്വകലാശാല ചട്ടങ്ങൾ മുഴുവൻ കാറ്റിൽ പറത്തി ഈ വർഷം ബി.കോം(സി എ) കോഴ്സ് ആരംഭിച്ചെന്ന പേരിൽ 31 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയെന്നാണ് ആരോപണം.
കണ്ണൂർ സർവ്വകലാശാലയുടെ ഏക ജാലക സംവിധാനത്തിലൂടെ പ്രവേശനം നേടിയിട്ടില്ലാത്ത ഈ വിദ്യാർത്ഥികൾ സർവ്വകലാശാല പോലും അറിയാതെ കെറീപ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എക്സാം രജിസ്‌ട്രേഷൻ നടത്തുകയായിരുന്നുവെന്നാണ് ആരോപണം.ഇതെ കെ റീപ് വഴി തന്നെ അംഗീകാരമില്ലാത്ത കോഴ്സിൽ വ്യാജ അഡ്മിഷൻ നൽകിയ വിദ്യാർത്ഥികളുടെ പരീക്ഷ ഫലം യൂണിവേഴ്സിറ്റി തന്നെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചെന്നും കെ.എസ്.യു ആരോപിച്ചു.

ആർക്കും കച്ചവടം നടത്താം
ഒരുതരത്തിലുള്ള സുതാര്യതയും സുരക്ഷിതത്വവും ഇല്ലാത്ത എം.കെ.സി.എൽ കമ്പനിയെ എല്ലാം ഏൽപ്പിച്ചതിന് പിന്നിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് കെ.എസ്.യു ആരോപണം. പരീക്ഷാഫലം തന്നെ ചോരുന്ന സാഹചര്യം ഉണ്ടായിട്ടും ഒരു നടപടിയും ഉണ്ടായില്ല.അംഗീകാരമില്ലാത്ത കോഴ്സിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയ സംഭവത്തിലെ മുഴുവൻ ക്രമക്കേടുകളും പുറത്ത് വരണമെന്നുമാണ് കെ.എസ്.യുവിന്റെ വാദം.

ഉത്തരം വേണ്ട ചോദ്യങ്ങൾ
 ആരുടെ നിർദ്ദേശപ്രകാരം കോളേജ് വ്യാജ പ്രവേശനം നടത്തി ?

വിദ്യാർത്ഥികൾക്ക് പരീക്ഷാ രജിസ്‌ട്രേഷൻ നടത്താൻ അനുമതി നൽകിയത് ആര് ?

 ഈ വിദ്യാർത്ഥികൾ പരീക്ഷ രജിസ്റ്റർ ചെയ്തത് സർവ്വകലാശാല അറിഞ്ഞിരുന്നോ ?
കെറീപ് വഴി റിസൾട്ട് പ്രഖ്യാപിച്ചപ്പോഴെങ്കിലും സർവ്വകലാശാല സംഭവം അറിഞ്ഞോ ?

കെറീപ് പദ്ധതി മഹാരാഷ്ട്ര കമ്പനി മുഖേനെ തന്നെ നടപ്പിലാക്കണമെന്നുള്ളത് ആരുടെ താത്പര്യം?

കെ റീപിന്റെ മറവിൽ എന്തും നടക്കും എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നതെന്നും സർവ്വകലാശാലയുടെ പൂർണ്ണ നിയന്ത്രണം മഹാരാഷ്ട്രയിലെ കമ്പനിക്കാണെന്നും സർവ്വകലാശാല കേവലം നോക്കുകുത്തിയായി മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ആകെ തകർന്നു- കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL