
പിലിക്കോട്:കരക്കേരു ഫ്രന്റ്സ് ക്ലബ്ബ് വായനശാല ആന്റ് ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കരക്കേരു ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ നടത്തിയ പുതുവത്സരാഘോഷം പ്രശസ്ത സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയ്ക്ക് 200 ഓളം പുസ്തകങ്ങൾ അദ്ദേഹം കൈമാറി. സി വി തന്റെ കയ്യൊപ്പ് പതിപ്പിച്ച 12 ഓളം പുസ്തകങ്ങളും കൈമാറി. പുതുവർഷാഘോഷം കേയ്ക്ക് മുറിച്ചാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വായനശാല സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. ക്ലബ്ബ് സെക്രട്ടറി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രേഷ്ണ, വനിതാവേദി ഭാരവാഹികളായ ലിജി, ബബിത എന്നിവർ സംസാരിച്ചു. വായനശാല ജോ. സെക്രട്ടറി ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |