
പേരാവൂർ: കോളയാട് ഗ്രാമപഞ്ചായത്തിലെ ആലച്ചേരി അറയങ്ങാട് ഗാന്ധി സ്ക്വയറിലുളള ലക്ഷം വീടിന് സമീപത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുസ്ഥലം കുട്ടികൾക്ക് കളിസ്ഥലത്തിനായി വിട്ടു നൽകണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ച് ഗാന്ധി സ്ക്വയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ റിട്ട.അദ്ധ്യാപകനും അറയങ്ങാട് ഇ.എം. എസ് സ്മാരക വായനശാല രക്ഷാധികാരിയുമായ ജോസഫ് കല്ലുകാലയിൽ, ശ്യാമള എന്നിവർ പുതുവത്സര ദിനത്തിൽ ഏകദിന ഉപവാസ സമരം നടത്തി.പഞ്ചായത്ത് അധികാരികൾക്ക് ഉൾപ്പെടെ നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉപവാസസമരമെന്ന് ജോസഫ് പറഞ്ഞു.ഉപവാസ സമരത്തിന് പിന്തുണയുമായി നാട്ടുകാരും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ എത്തിയിരുന്നു. കോൺഗ്രസ് കോളയാട് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ, സി.ഗംഗാധരൻ, ബിജു കാപ്പാടൻ മോഹൻദാസ് വാഴയിൽ തുടങ്ങിയവരാണ് പിന്തുണയുമായി എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |