
പരിയാരം: റെഡ്സ്റ്റാർ കൊവ്വൽ 38ാം വാർഷികാഘോഷം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.രാജേഷ് പണിക്കർ അണ്ടോൾ, കൊടക്കാട് ജനാർദ്ദനൻ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ മറുത്ത് കളിയും റെഡ് സ്റ്റാർ വനിത വേദിയുടെ കേരള നവോത്ഥാന പൂരക്കളിയും അരങ്ങേറി. പൂരക്കളി പരിശീലകരായ കെ.കെ.ആർ.വെങ്ങര, സുരേഷ് പരവന്തട്ട എന്നിവരെയും ഡോ.രാജേഷ് കടന്നപ്പള്ളി, പ്രണവ് പെരുവാമ്പ എന്നിവരെയും എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു. ഡോ.കെ.എച്ച്.സുബ്രമണ്യൻ, ഐ.വി.ശിവരാമൻ, സി എംവേണുഗോപാലൻ, വി.രമേശൻ, കൃഷ്ണൻ നടുവലത്ത്, യു.സുരേഷ്, എ.നിഷാന്ത്, എം.പി.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.സാംസ്കാരിക സമ്മേളനം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പി.പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ടി.രമേശൻ, യു.രാധ, എ.വി.മണിപ്രസാദ്, പപ്പൻ ചെറുതാഴം, പി.വി. രാഘവൻ, കെ.മനോജ്, നിവേദ് ചന്ദ്രൻ, ടി.പി.സീമ, ഒ.കെ.ബൈജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |