SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

‘എകരം’ ചിത്രപ്രദർശനം സമാപിച്ചു

ekaram

കാഞ്ഞങ്ങാട്: ചിത്രകാർ കേരളയുടെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ കഴിഞ്ഞ പത്തു ദിവസമായി നടന്നുവന്ന എകരം സംസ്ഥാനതല ചിത്രപ്രദർശനം സമാപിച്ചു. കേരളത്തിന്റെ വർത്തമാനകാല ജീവിതവും പാരിസ്ഥിതിക പ്രശ്നങ്ങളും തുറന്നുകാട്ടുന്ന ചിത്രങ്ങളായിരുന്നു പ്രദർശത്തിൽ ഒരുക്കിയിരുന്നത്. നൂറുകണക്കിന് ആളുകളെ ആകർഷിച്ച പ്രദർശത്തിന്റെ സമാപനം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിന്റെ കോ ഓർഡിനേറ്റർ ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന്മാരായ സുകുമാരൻ പെരിയച്ചൂർ, ബാലഗോപാലൻ കാഞ്ഞങ്ങാട്, അനുശ്രീ മധുരമ്പാടി, ചിത്രകാരന്മാരായ അരവിന്ദാക്ഷൻ സദ്ഗമയ, കെ.പി രതീഷ് , രാംഗോകുൽ പെരിയ, സൗമ്യ ബാബു, ശ്വേത കൊട്ടോടി, ലിഷ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL