
തൃക്കരിപ്പൂർ:കാസർകോട് ,കണ്ണൂർ ജില്ലകളിലായി പടർന്നു കിടക്കുന്ന വടക്കേ കോളയത്ത് കുടുംബ കൂട്ടായ്മയുടെ സംഗമം ജനുവരി നാലിന് പടന്ന ഫിഷ് കൗണ്ടിയിൽ നടക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മഹാസംഗമം ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. കുടുംബാംഗങ്ങളുടെ ചികിത്സ, വിദ്യാഭ്യാസം, ഭവന നിർമാണം, തൊഴിൽ, വിവാഹ സഹായങ്ങൾ എന്നിവക്ക് കുടുംബ സംഗമത്തിൽ രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ജനുവരി നാലിന് നടക്കുന്ന പ്രഥമ സംഗമത്തിൽ രണ്ട് ജില്ലകളിലുമായി താമസിക്കുന്ന 2000 ത്തോളം പേർ പങ്കെടുക്കും. മുംബൈ, വിദേശ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലെ ഭാരവാഹികളും സമ്മേളനത്തിനെത്തും. കുടുംബ കമ്മിറ്റി പ്രസിഡന്റ് വി.കെ.ഹനീഫ ഹാജി അദ്ധ്യക്ഷത വഹിക്കും. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും വാർത്താസമ്മേളനത്തിൽ വി.കെ.ഹനീഫ ഹാജി, വി.കെ.റഫീഖ് ഹാജി, വി.കെ.സി.മുഹമ്മദ് ഹാജി, വി.കെ.മുഹമ്മദലി ഹാജി, വി.കെ.ഖാലിദ്, വി.കെ.ഇബ്രാഹിം, വി.കെ.സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |