SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

ഇന്ത്യാ സ്റ്റോറിക്ക് സ്വീകരണം

kssp
'ഇന്ത്യാ സ്റ്റോറി'ക്ക് സ്വീകരണം സംഘാടകസമിതി രൂപീകരണ യോഗം

മുണ്ടേരി: കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന സംസ്ഥാന കലാജാഥ 'ഇന്ത്യാ സ്റ്റോറി'ക്ക് 26ന് വൈകീട്ട് 6ന് മുണ്ടേരിമെട്ടയിൽ സ്വീകരണം നൽകും. സ്വീകരണത്തിന്റെ ഭാഗമായി 1 ലക്ഷം രൂപയുടെ ശാസ്ത്ര പുസ്തകം പ്രചരിപ്പിക്കും. പഞ്ചായത്തിലെ സ്‌കൂളുകൾ, വായനശാലകൾ കേന്ദ്രീകരിച്ച് ശാസ്ത്ര ക്ലാസുകളും സംഘടിപ്പിക്കും. സംഘാടകസമിതി രൂപീകരണ യോഗത്തിൽ മൗവ്വഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി.പി. ബാബു ജാഥയെക്കുറിച്ച് വിശദീകരണം നടത്തി. മേഖലാ സെക്രട്ടറി എ. രഞ്ചിത്ത് സ്വാഗതവും യൂണിറ്റ് സെക്രട്ടറി പി.കെ സനേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ. പങ്കജാക്ഷൻ (ചെയർമാൻ), വി.വി പ്രജീഷ്, കെ.കെ സുജാത (വൈസ് ചെയർമാൻ), എ. രഞ്ജിത്ത് (ജനറൽ കൺവീനർ), പി.കെ സനേഷ്, പി. സുജീവൻ, എം.സി കൃഷ്ണൻ (ജോയിന്റ് കൺവീനർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SASTHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL