പാനൂർ: സി.പി.എം 24ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി മൊകേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം മൊകേരി മിനിസ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സി.പി.എം നേതാവ് പി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി. സരോജിനി അദ്ധ്യക്ഷത വഹിച്ചു. എ. ദിനേശൻ സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. തൊഴിൽ ദിനങ്ങൾ 150 ദിവസമാക്കുക, എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും തുലാ കൊത്തും കർക്കിടക കൊത്തും സാദ്ധ്യമാക്കുക, തൊഴിൽ വേതനം വർദ്ധിപ്പിക്കുക, എൻ.എം.എം.എസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ സംഗമം ഉന്നയിച്ചു. എൻ.ആർ.ഇ.ജി തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ബവിഷ വിനോദ്, കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി. ഷൈനി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |