SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

പൊങ്കാല രസീത് വിതരണോദ്ഘാടനം

ponkala
മീന പൊങ്കാല മഹോത്സവത്തിന്റെ രസീത് വിതരണോദ്ഘാടനം

പയ്യാവൂർ: ചാമക്കാൽ ഭഗവതി ക്ഷേത്രത്തിലെ മീന പൊങ്കാല മഹോത്സവത്തിന്റെ രസീത് വിതരണോദ്ഘാടനം ക്ഷേത്രാങ്കണത്തിൽ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ ചേർന്ന് നിർവ്വഹിച്ചു. ആദ്യ രസീത് പയ്യാവൂർ മിടാവൂർ ക്ഷേത്രം പ്രസിഡന്റ് ഫൽഗുനൻ മേലേടത്ത് കൈമാറി. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ തലച്ചിറ അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗവും ആഘോഷ കമ്മിറ്റി വൈസ് ചെയർമാനുമായ പ്രഭാവതി പുളിമൂട്ടിൽ, ഊരത്തൂർ ഇളംകരുമകൻ ക്ഷേത്രം പ്രസിഡന്റ് കുഞ്ഞിരാമൻ, കോയിപ്ര സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡന്റ് പി.എം ജയരാജൻ, വാതിൽമട വീരഭദ്ര ക്ഷേത്രം പ്രസിഡന്റ് പി. കൃഷ്ണൻ, കൊശവൻവയൽ ഗുരുദേവ ക്ഷേത്രം പ്രസിഡന്റ് ലത രാജേന്ദ്രൻ, മുത്താറിക്കുളം ഗുരുദേവ ധർമശാസ്താ ക്ഷേത്രം പ്രസിഡന്റ് സുധീഷ്‌കുമാർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാഘവൻ തെങ്ങുംപള്ളിൽ, ശിവരാമൻ തലച്ചിറ, ലിനീഷ്‌കുമാർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PONKALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL