ശ്രീകണ്ഠപുരം: രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകുന്നതായി ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ പറഞ്ഞു. ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അജികുമാർ കരിയിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പ്രഭാകരൻ നായർ, എം.ടി. സുരേഷ്കുമാർ,
ജില്ലാ സെക്രട്ടറി സി. ഷാജി, ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് കെ.വി പ്രേമരാജൻ, വിഭാഗ് പര്യാവരൺ സംയോജക് ടി.ഒ രാജേഷ്, എൻ.ജി.ഒ.സംഘ് ജില്ലാ കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ എം. സോജ, സി.കെ രമേശൻ,
തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |