SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

ഗ്ലോബൽ ജോബ് ഫെയറിൽ അവസരങ്ങൾ നേടിയെടുത്ത് നാലായിരത്തിലേറെ പേർ

job
ഗ്ലോബൽ ജോബ് ഫെയറിന്റെ ഭാഗമായി നടന്ന സെഷനിൽ എം.കെ നൗഷാദ് ക്ലാസവതരിപ്പിക്കുന്നു

മേളയിലെത്തിയത് 12,000 ഉദ്യോഗാർഥികൾ

കണ്ണൂർ: നാലായിരത്തോളം ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾക്കുള്ള വാതിൽതുറന്ന് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ബ്രാൻഡ് ബേ മീഡിയയുടെ സഹകരണത്തോടെ നടത്തിയ ഗ്ലോബൽ ജോബ് ഫെയർ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിദേശത്തും സ്വദേശത്തുമുള്ള 75 കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ പന്ത്രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ പങ്കാളികളായി.

അഞ്ഞൂറിലേറെ പേരെ കമ്പനികൾ നേരിട്ട് തിരഞ്ഞെടുക്കുകയും രണ്ടായിരത്തോളം പേർ വിവിധ ഒഴിവുകളിലേക്കായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. നിരവധി കമ്പനികൾ അടുത്ത ദിവസങ്ങളിലായി ഫൈനൽ സ്‌ക്രീനിംഗിനു വേണ്ടി ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകിയിട്ടുണ്ട്. പരിചയ സമ്പത്തും പ്രൊഫഷണൽ മികവുമുള്ള നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ മേളയിൽ കണ്ടെത്താൻ കഴിഞ്ഞതായി കമ്പനി മേധാവികൾ പറഞ്ഞു. കേരള സർക്കാരിന്റെ ഔദ്യോഗിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഏജൻസിയായ ഒഡേപെക്, ജില്ലാ വ്യവസായ കേന്ദ്രം, സിഡിറ്റ്, എൻ.യു.എൽ.എം തുടങ്ങിയ സ്ഥാപനങ്ങളും ജോബ് ഫെയറിന്റെ ഭാഗവാക്കായി.

സമാപന സമ്മേളനം രാജ്യസഭാംഗം അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

തിങ്ങി നിറഞ്ഞ് പരിശീലന സെഷനുകൾ

രാവിലെ 9 മുതൽ ആരംഭിച്ച പ്രൊഫഷണൽകരിയർ മേഖലയിലെ പുതുപ്രവണതകൾ പരിചയപ്പെടുത്തുന്ന പരിശീലന സെഷനുകളിൽ ഉദ്യോഗാർത്ഥികൾ ഇരമ്പിയെത്തി. സാങ്കേതിക വിദ്യാ പരിശീലകനും കെൻപ്രിമോ ഗ്രൂപ് എം.ഡിയുമായ എം.കെ നൗഷാദും ടാലന്റ് മാനേജ്‌മെന്റ് എക്സ്‌പേർട്ട് അമൃതാ രാമകൃഷ്ണനും കേന്ദ്ര തൊഴിൽ മന്ത്രാലയം പരിശീലകൻ സി.കെ ഷമീറും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ദുബായ് കെ.എം.സി.സി സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കൗൺസിലർമാരായ പി.വി ജയസൂര്യൻ, പി. കുഞ്ഞമ്പു, സജേഷ്‌കുമാർ, പ്രകാശൻ പയ്യനാടൻ, ശ്രീജ ആരംഭൻ, എസ്. ഷഹീദ, കെ.എം സാബിറ, സുനിഷ, കെ.പി അനിത, അഷ്റഫ് ചിറ്റുള്ളി, ബീബി, അനിത പഞ്ഞിക്കൽ, മുൻ ഡെപ്യൂട്ടി മേയർ ഷബീന തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, JOBFAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL