SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

തിരുവങ്ങാട് സ്‌പോർട്ടിംഗ് യൂത്ത്സ് ലൈബ്രറിക്ക് പുരസ്‌കാരം

lybrary

തലശ്ശേരി: പ്രമുഖ സഹകാരികളായ എം.എം.നാണു നമ്പ്യാർ, എൻ. രാഘവൻ എന്നിവരുടെ ഓർമ്മക്കായി തലശ്ശേരി താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കായി കോടിയേരി സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പുരസ്‌കാരം തിരുവങ്ങാട് സ്‌പോർട്ടിംഗ് യൂത്ത്സ് ലൈബ്രറിക്ക്. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നാളെ വൈകിട്ട് മൂന്നരക്ക് നങ്ങാരത്ത് പീടിക ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു സമ്മാനിക്കും.സി.കെ.രമേശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൌൺസിൽ സിക്രട്ടറി പവിത്രൻ മൊകേരി പുരസ്‌കാരം നേടിയ ലൈബ്രറിയെ സദസിന് പരിചയപ്പെടുത്തും. പുരസ്‌കാര സമിതി ചെയർമാൻ സി.കെ.രമേശൻ,​ ബാങ്ക്പ്രസി‌ഡന്റ് എം.കെ.താഹിർ,​ പി.അനിൽകുമാർ, യു. ബ്രജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബ ന്ധിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL