SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

ഉസ്മാൻ മാസ്റ്ററുടെ പ്രതിമ സ്ഥാപനത്തിന് ശിലയിട്ടു

usman

മാഹി: മയ്യഴി വിമോചന സമര നായകൻ പി.കെ. ഉസ്മാൻ മാസ്റ്റരുടെ നാമധേയത്തിലുള്ള ചാലക്കര ഗവ.ഹൈസ്‌കൂൾ പ്രവേശന കവാടത്തിൽ സ്ഥാപിക്കുന്ന ഉസ്മാൻ മാസ്റ്ററുടെ പ്രതിമാ സംസ്ഥാപനത്തിന്റെ ഭാഗമായി ശിലാസ്ഥാപനം നടത്തി.
ചാലക്കര ദേശം കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ഉസ്മാൻ മാസ്റ്റരുടെ ജീവചരിത്രകാരൻ പി.ഗംഗാധരൻ മാസ്റ്റർ ശിലാസ്ഥാപനം നടത്തി.കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.മുരളിധരൻ മാസ്റ്റർ,ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, എം.ശ്രീജയൻ,ഹാരിസ് പരന്തിരാട്ട്, നസീർ കേളോത്ത്, സംസാരിച്ചു. മാർച്ച് 23 ന് മാസ്റ്ററുടെ വിയോഗ നാളിൽ പ്രതിമ അനാച്ഛാദനം ചെയ്യും. കെ.പി.വത്സൻ സ്വാഗതവും ചിത്രൻ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL