SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

കാസർകോട് സാരിയിൽ 'കാസരി' പാവകൾ മാളവികയുടെ ലക്ഷ്യം ലോക പൈതൃകപട്ടിക

kt-malavika

കാസർകോട്: കാസർകോടിന്റെ പൈതൃക കൈത്തറി ഉത്പന്നമായ കാസർകോട് സാരിയിൽ അതിമനോഹരമായി തീർത്ത 'കാസരി പാവകൾ'. സാധാരണ പാവകളിൽ നിന്നും ഏറെ വ്യത്യസ്തതയും ഭംഗിയുമുള്ളതുമായ ഈ പാവകളെ ലോക പൈതൃക പട്ടികയിൽ എത്തിക്കുകയെന്ന ലക്ഷ്യമുണ്ട് കാസർകോട് നെല്ലിക്കുന്നിലെ കെ.ടി.മാളവികയ്ക്ക്. വാഹനങ്ങളിൽ അലങ്കാരമായും മറ്റും തൂക്കിയിടുന്നതിനടക്കം കാസരിപാവകളെ ഉപയോഗിക്കാമെന്നും മാളവിക കണക്കുകൂട്ടുന്നു.

കാസർകോട് കളക്ടർ കെ. ഇമ്പശേഖറിന്റെ ഇന്റേണായിരുന്ന സമയത്ത് നെയ്ത്തുസംഘങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് മാളവികയുടെ ചിന്തയിലേക്ക് ഈ ആശയം കടന്നുവന്നത്.അലക്കും തോറും തിളക്കം കൂടിവരുന്ന കാസർകോട് സാരി പോലെയാണ് കാസരി പാവകളും. കമ്പി കൊണ്ട് സ്ട്രെക്ച്ചറുണ്ടാക്കി ഉപയോഗശൂന്യമായതും വിറ്റുപോകാത്തതുമായ സാരികളുടെ തുണ്ടുകൾ ഉപയോഗിച്ചാണ് പാവകൾ നിർമ്മിക്കുന്നത്. തലഭാഗം മര തടിയിലാണ് ഒരുക്കുന്നത്. സാരിത്തുണി ഉപയോഗിച്ചുള്ള മൊമന്റോ ടൈപ്പ് പാവകൾ ഒരു മണിക്കൂർ കൊണ്ടും തടികൊണ്ട് മുഖം ഒരുക്കുന്ന സോവനീർ ടൈപ്പ് പാവകൾ മൂന്ന് മണിക്കൂർ കൊണ്ടുമാണ് നിർമ്മിക്കുന്നത്.

പാവകളുടെ ഡിസൈനിംഗിനാണ് സമയം വേണ്ടതെന്ന് മാളവിക പറയും. തുന്നിയെടുക്കാൻ എളുപ്പം സാധിക്കും. ഡിസൈൻ ചെയ്യുന്നതിന് ഏറെ ആലോചിക്കണം. മംഗളൂരു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ പൊളിറ്റിക്കൽ സയൻസ് കഴിഞ്ഞ മാളവിക മൊമെന്റോ പാവകൾ നിർമ്മിക്കാൻ സ്വന്തം നിലയിൽ പരിശീലനം നേടുകയായിരുന്നു. മംഗളൂരുവിൽ ടെക്‌നീഷ്യനായ തളങ്കരയിലെ കെ.ടി ഉദയന്റെയും സി ഉഷയുടെയും മകളാണ്. കെ.ടി.ഉജ്വലയും കെ.ടി വിഷ്ണു ഉദയനും സഹോദരങ്ങളാണ്.

ലോഞ്ചിംഗുണ്ട്, ലോഗോയും

കാസരി പാവകളുടെ ലോഞ്ചിംഗ് നടത്താനുള്ള ആഗ്രഹം മാളവിക ജില്ലാ കളക്ടറോട് പറഞ്ഞിട്ടുണ്ട്. ലോഞ്ചിംഗിനുള്ള തീയതിയും സ്ഥലവും നിശ്ചയിച്ചിട്ടില്ല.ലോഞ്ചിംഗിന് മുമ്പ് നൂറു പാവകളെയെങ്കിലും നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ് മാളവിക. നിലവിൽ 59 പാവകളാണ് നിർമ്മിച്ചിട്ടുണ്ട്. ഇതിന് പുറമെ ലോഗോ തയ്യാറാക്കാനും മാളവിക ശ്രമിക്കുന്നുണ്ട്.

കാസർകോട് സാരിയിൽ നിന്ന് നിർമ്മിക്കുന്നതിനാലാണ് 'കാസരി' എന്ന പേര് നൽകിയത്. മറ്റ് ജോലി നോക്കുന്നുണ്ടെങ്കിലും കാസരി പാവ നിർമ്മാണവും ക്രാഫ്റ്റും കൈവിടില്ല

-കെ.ടി മാളവിക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPECIOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL