
ഇരിട്ടി:അടുത്ത വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ വികസന സെമിനാർ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിക്ക്,പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യച്ചൻ പൈമ്പള്ളികുന്നേൽ,പി.രജനി, പി.കെ.ഷൈമ,കെ.വി.മിനി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടപറമ്പിൽ, ബി.ഡി. ഒ. പാറമേൽ ദിവാകരൻ,അരവിന്ദൻ അക്കാനശ്ശേരി,കെ. നഷ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി ഷിജു കരടു പദ്ധതി രേഖ അവതരിപ്പിച്ചു. തുല്യതാ എസ്.എസ്.എൽ.സി പാസ്സായ 65 പഠിതാക്കളെ സെമിനാറിൽ എം. എ ൽ. എ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |