
പാനൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡ് താഴെ ചമ്പാട് ഉപതിരഞ്ഞെടുപ്പ് 24ന് നടക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മാതൃകാ പെരുമാറ്റചട്ടം ജനുവരി 29 മുതൽ നിലവിൽ വന്നതായി കളക്ടർ അറിയിച്ചു. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. സൂക്ഷ്മ പരിശോധന ഫെബ്രുവരി ഏഴിന് നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വോട്ടെണ്ണൽ ഫെബ്രുവരി 25ന്.യോഗത്തിൽ വരണാധികാരിയായ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം.ആർ.രമാഭായി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എം.ഷീജ , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ.ബിനി , ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. പി.വിനീഷ് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |