കണ്ണൂർ: കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ചാമ്പ്യൻഷിപ്പിന് കക്കാട് ഡ്രീം ബാഡ്മിന്റൺ അറീനയിൽ തുടക്കമായി. സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ആദ്യമായാണ് സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പിന് കണ്ണൂർ ആതിഥേയത്വം വഹിക്കുന്നത്.
സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 14 ജില്ലകളിൽ നിന്നുമുള്ള 420 മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് 1.5 ലക്ഷം രൂപ ക്യാഷ് അവാർഡായി ലഭിക്കും. കിയാൽ എം.ഡി സി. ദിനേഷ് കുമാർ മുഖ്യാതിഥിയായി. പരിപാടിയെ തുടർന്ന് കമ്മിഷണറും കിയാൽ എം.ഡിയും മത്സരാർത്ഥികളുമായുള്ള സൗഹൃദമത്സരം അരങ്ങേറി. ഫെബ്രുവരി പത്തിന് ചാമ്പ്യൻഷിപ്പ് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |