
ഇരിട്ടി:സംസ്ഥാന ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന നഗരസഭാ പരിധിയിലെ ലൈബ്രറികളുടെ പ്രോത്സാഹനത്തിനായി ഇരിട്ടി നഗരസഭ ലൈബ്രറിസംഗമം സഘടിപ്പിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകത ലൈബ്രറികൾക്ക് അലമാരയും പുസ്തകങ്ങളും വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് സംഗമം സംഘടിപ്പിച്ചത്. പുതിയ വാർഷികപദ്ധതിയിൽ 5 ലക്ഷം രൂപയാണ് ഇരിട്ടി നഗരസഭ ലൈബ്രറികൾക്കായി വകയിരുത്തിയിട്ടുള്ളത്.നഗരസഭ
ചെയർപേഴ്സൺ കെ.ശ്രീലത ലൈബ്രറി സംഗമം ഉദ്ഘാടനം ചെയ്തു.നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ.ഫസീല അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, കൗൺസിലർമാരായ പി.രഘു, ടി.വി.ശ്രീജ, സാജിത ചൂരിയാട്ട്,പി.പി.ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |