SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ.

photo-

പഴയങ്ങാടി:പതിനാലാം പഞ്ച വത്സര പദ്ധതിയിലെ ആദ്യ വർഷ പദ്ധതി തയ്യാറാക്കുന്നതിനുള്ള കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തല വികസന സെമിനാർ മുൻ എം.എൽ.എ ടി.വി.രാജേഷ് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ.സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഡി.വിമല , എ.വി.രവീന്ദ്രൻ, എം.ശ്രീധരൻ, എസ്.കെ. ആബിദ, കെ.തമ്പാൻ, സി പി.ഷിജു, കെ.താഹിറ, തുടങ്ങിയവർ സംസാരിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. മത്സ്യബന്ധന,ചെറുകിട വ്യവസായ, ആരോഗ്യ, കാർഷിക, പൊതുവിദ്യാഭ്യാസ,വനിത വികസന മേഖലയിൽ ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങളാണ് വാർഷികപദ്ധതിയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.സമ്പൂർണ്ണ ഡിജിറ്റൽ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL