SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

എടച്ചാക്കൈയിൽ ജനകീയ കൂട്ടായ്മ

edachakai

തൃക്കരിപ്പൂർ: എടച്ചാക്കൈ പ്രദേശത്തിന്റെ വികസനത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ആതുരശുശ്രുഷാ രംഗത്തും കായിക മേഖലയിലും ഉൾപ്പെടെ ഏറെ പിന്നോക്കം നിൽക്കുന്ന എടച്ചാക്കൈ ഗ്രാമത്തിൽ ആദ്യഘട്ടത്തിൽ പാവപ്പെട്ടവർക്കുൾപ്പെടെ ചികിത്സ ഉറപ്പു വരുത്തുന്ന തരത്തിൽ ആതുരാലയം സ്ഥാപിക്കുന്നതിന് കൂട്ടായ്മ മുൻഗണന നൽകും. എടച്ചാക്കൈയിൽ നടന്ന യോഗം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുൾ റഹീം ഹാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.സുമേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്റ, പഞ്ചായത്തംഗം പി.പവിത്രൻ, വി.കെ.ഹനീഫ ഹാജി, ഡോ.എൻ.ബി.മിദ്ലാജ്, കെ.ഉസൈനാർകുഞ്ഞി, പി.ജമാൽ ഹാജി, കെ.മുരളി , കെ.നാസർ, ടി.കെ.സി മുഹമ്മദ് കുഞ്ഞി ഹാജി, ടി.അബ്ദുൾ റഹീം ഹാജി, കെ.എം.മുഹമ്മദ് കുഞ്ഞി ഹാജി, എ.ജി.നൗഫൽ, നാസർ കൊക്കാക്കടവ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL