SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

സേലം രക്തസാക്ഷി അനുസ്മരണ സമ്മേളനം

klisansabha

കണ്ണൂർ: സേലം രക്തസാക്ഷി ദിന വാർഷികത്തോടനുബന്ധിച്ച് അഖിലേന്ത്യാ കിസാൻസഭ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കിസാൻസഭ സംസ്ഥാന പ്രസിഡന്റ് കെ.വി.വസന്തകുമാർ ഉദ്ഘാടനം ചെയ്തു. അനശ്വരരായ സേലം രക്തസാക്ഷികളുടെ സ്മരണ ഓരോ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വർഗീയ, ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് സേലം രക്തസാക്ഷികളുടെ ജീവത്യാഗം ഇന്നും കരുത്തോടെ പൊരുതാനുള്ള ഊർജ്ജം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.കിസാൻസഭ സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് എ പ്രദീപൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി കെ മധുസൂദനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി പി ഷൈജൻ, സംസ്ഥാന കമ്മിറ്റിയംഗം കെ വി ഗോപിനാഥൻ, കെ പി കുഞ്ഞികൃഷ്ണൻ, കെ സി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL