
തലശ്ശേരി: പൊന്ന്യം ശ്രീ കാട്ടിൽ അടൂ മടപ്പുര തിരുവപ്പന മഹോത്സവം 13മുതൽ 15 വരെയായി നടക്കും.പന്ത്രണ്ടിന് ഉച്ചക്ക് 12ന് മലയിറക്കൽ. നാലു മുതൽ മുത്തപ്പൻ നേർച്ച വെള്ളാട്ടം. അന്നദാനം.പതിമൂന്നിന് തിരുവപ്പന മഹോത്സവം.വൈകിട്ട് ഏഴിന് സാംസ്‌ക്കാരിക സമ്മേളനം. രാത്രി 8ന് നൃത്തസന്ധ്യ.പതിനാലിന് 4ന് മുത്തപ്പൻ ,കാരണവർ വെള്ളാട്ടങ്ങൾ. ഏഴിന് അടിയറ വരവ്. തുടർന്ന് ഗുളികൻ വെള്ളാട്ടം.എട്ടിന് ഘണ്ഠാകർണ്ണൻ വെള്ളാട്ടം.ഒൻപതിന് വിഷ്ണുമൂർത്തി വെള്ളാട്ടം.വൈകിട്ട് ആറിന് ഘോഷയാത്ര. 15ന് പുലർച്ചെ 2ന് ഗുളികൻ തിറ.തുടർന്ന് ഭഗവതി വെള്ളാട്ടം. മൂന്നിന് കലശം വരവ് .അഞ്ചിന് ശാസ്തപ്പൻ തിറ,ഘണ്ഠകർണ്ണൻ തിറ.ആറിന് മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന. ആറരക്ക് കാരണവർ തിറ. പതിനൊന്നിന് വിഷ്ണുമൂർത്തി 12ന് അന്നദാനം.ഒന്നിന് ഭഗവതി തിറ. തുടർന്ന് മുത്തപ്പൻ ദേശാടനം.വൈകിട്ട് ആറിന് തിരിച്ചെഴുനള്ളത്ത്. ഏഴിന് ഗുരുതി ആറാട്ട് . കൊടിയിറക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |