
കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിൽ കുടുംബശ്രീ ജില്ലാ മിഷൻ, കാഞ്ഞങ്ങാട് നഗരസഭ, നബാർഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഇന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും. പാലക്കാട്ടെയും വയനാട്ടിലേയും ഗോത്ര രുചിയും പാരമ്പര്യ വിഭവങ്ങളും മേളയിൽ ലഭ്യമാകും.മേളയുടെ ഭാഗമായി 13ന് ശിങ്കാരിമേള മത്സരം, 15ന് വനിത കൈക്കൊട്ടി മത്സരം, 17 ന് വനിത ഫാഷൻ ഷോ മത്സരം ,വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങിലെത്തും. അലാമിപ്പള്ളി ബസ്റ്റാൻഡിനെ സജീവമാക്കുകയെന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ.വി.സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരംസമിതി അദ്ധ്യക്ഷ കെ.ലത, കുടുംബശ്രീ മിഷൻ കോ ഓഡിനേറ്റർ ടി.ഹരിദാസ്, ടി.പി.ആതിര, സി ഡി.എസ് ചെയർപേഴ്സൺമാരായ സൂര്യ ജാനകി, കെ. സുജിനി, വിനീഷ് ജോയി എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |