
കാഞ്ഞങ്ങാട്: ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ ഉൽപ്പന്ന ശേഖരണത്തിനായി രണ്ട് മേഖലാ ജാഥകൾ പര്യടനമാരംഭിച്ചു. ടി.എ.അജയകുമാർ ലീഡറും കെ.വിനോദ് കുമാർ മാനേജറുമായ വടക്കൻ മേഖല ജാഥ രാവിലെ കണ്ണോത്ത് സി പി.ഐ ജില്ലാ അസി.സെക്രട്ടറി എം.അസിനാർ ഉദ്ഘാടനം ചെയ്തു. ഏഴാംമൈൽ, പൂടംകല്ല്, കള്ളാർ, കോളിച്ചാൽ, കുറ്റിക്കോൽ, പനകുളം, കുണ്ടംകുഴി, കരിച്ചേരി, ചട്ടംഞ്ചാൽ, ബേനൂർ, രാവണീശ്വരം, വെള്ളിക്കോത്ത്, പുല്ലൂർ, അമ്പലത്തുകര, കാഞ്ഞിരപ്പൊയിൽ, എരിക്കുളം, മേക്കാട്ട്, പുതുക്കൈ, ഒഴിഞ്ഞ വളപ്പ് എന്നിവിടങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി മാണിക്കോത്ത് സമാപിച്ചു.തെക്കൻ മേഖല ജാഥ ഏളേരിത്തട്ടിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട്, ബളാൽ, കാലിച്ചാനടുക്കം, ബാനം, ബിരിക്കുളം, കാട്ടിപ്പൊയിൽ, ചോയ്യംകോട്, കാര്യംകോട്, മടക്കര, മാണിയാട്ട്, നടക്കാവ്, മുഴക്കോം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി മാണിക്കോത്ത് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |