SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

സർക്കാർ വിഹിതം വർദ്ധിപ്പിക്കണമെന്ന് മേയർ: ഉദ്പാദന,​സേവന,​മാലിന്യമുക്ത മേഖലകളെ പരിഗണിച്ച് കോർപറേഷൻ

ph-1-

2025-26 പദ്ധതി രൂപീകരണത്തിനായി സെമിനാർ സംഘടിപ്പിച്ചു

കണ്ണൂർ : ഉത്പാദന മേഖലയിൽ തെങ്ങ്,​നെല്ല് ,പച്ചക്കറി തുടങ്ങിയ കൃഷികൾ വർദ്ധിപ്പിക്കുന്നതിന് പ്രധാന്യം നൽകി കോർപറേഷന്റെ പദ്ധതിരൂപീകരണം. ഇതിന് പുറമെ ദാരിദ്ര്യം ലഘൂകരണം,​മാലിന്യവിമുക്തി എന്നിവയ്ക്കും തുല്യപ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതി വരുന്ന പ്രവർത്തനവർഷത്തിലേക്കായി ആസൂത്രണം ചെയ്യുന്നത്.

കോർപറേഷനിലെ 87 അതി ദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി ഇവർക്ക് വീട്, വീട് അറ്റകുറ്റപ്പണി, ലൈഫ് പദ്ധതിക്കായി സ്ഥലം , വരുമാനദായകമായ തൊഴിൽ പദ്ധതി , ഭക്ഷ്യക്കിറ്റ് നൽകൽ എന്നിവ നൽകും.കടുത്ത ഭീഷണി ഉയർത്തുന്ന മാലിന്യപ്രശ്നത്തിനുള്ള പരിഹാരനിർദ്ദേശവും പുതിയ പദ്ധതി രൂപീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ വീടുകളിലും ഗാർഹിക മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കി കോർപ്പറേഷൻ സമ്പൂർണ മാലിന്യ മുക്തമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മേയർ മുസ്‌ളീഹ് മഠത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ രാഗേഷ് പദ്ധതി രേഖ അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാജേഷ്, വി.കെ.ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ , സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ എൻ.സുകന്യ, എൻ.ഉഷ, വി.കെ.ഷൈജു, എന്നിവർ പ്രസംഗിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് ചർച്ചയും ക്രോഡീകരണവും നടത്തി.

പുതിയ കോർപറേഷനാണ് ; അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ടെന്ന് മേയർ

പുതുതായി രൂപീകരിക്കപ്പെട്ട കോർപറേഷനെന്ന പരിഗണനയിൽ അടിസ്ഥാന വികസന പ്രവർത്തനം പൂർത്തീകരിക്കേണ്ട സാഹചര്യത്തിൽ സർക്കാർ പദ്ധതിവിഹിതം വർദ്ധിപ്പിക്കണമെന്ന് വികസന സെമിനാർ ഉദ്ഘാടനം മേയർ മുസ്‌ളീഹ് മഠത്തിൽ. കോർപ്പറേഷൻ 2025-26 വർഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളെ സംയോജിപ്പിച്ച് രൂപീകരിച്ചതിനാൽ ഈ പ്രദേശങ്ങളിൽ കൂടി വികസന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. ലഭ്യമാകുന്ന ഫണ്ടിന്റെ ഭൂരിഭാഗവും മരാമത്ത് മേഖലയിലാണ് ചെലവാക്കുന്നത്. നിലവിലുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും പുതിയത് നിർമ്മിക്കുന്നതിനും മുൻഗണന നൽകി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും മേയർ വിശദീകരിച്ചു.


വാർഷിക പദ്ധതി

മേഖല നീക്കിവച്ചത്


ഉത്പാദന മേഖല 4,16111 20

പാർപ്പിട മേഖല 112663000

വനിത ഘടക പദ്ധതി 45928720

കുട്ടികൾ, ഭിന്നശേഷിക്കാർ2,29,64360

വയോജന പദ്ധതി 2 2964360

പശ്ചാത്തല മേഖല 208055600

പട്ടിക ജാതി വികസനം 39390000

പട്ടികവർഗ വികസനം 3786000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL