
കണ്ണൂർ: പാതിവിലയ്ക്ക് സ്കൂട്ടർ ഉൾപ്പെടെ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ സംഭവത്തിൽ പാർട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടവർ ആരായാലും നിയമ നടപടി നേരിടണമെന്നും അദ്ദേഹം വിശദീകരിച്ചു.
ലൈബ്രറിയുടെ മറവിൽ പാർട്ടി പ്രവർത്തകനായ പി.കെ.ബൈജു സ്കൂട്ടറും ലാപ്ടോപ്പും വാഗ്ദാനം ചെയ്തു പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്.ലൈബ്രറികൾ ഇത്തരം കാര്യങ്ങൾ നടത്താനുള്ളതല്ല . സീഡ് സൊസൈറ്റിയുടെ പ്രമോട്ടറായ മോഹനന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സീഡ് സൊസൈറ്റിയുടെ മറവിൽ അനന്തുകൃഷ്ണൻ കോടികൾ തട്ടിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനും ലാലി വിൻസെന്റിനും പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് സി.പി.എം ആരോപണം ഉന്നയിച്ചത്. ഏതിലും അഴിമതി കണ്ടെത്തുന്ന മാത്യു കുഴൽനാടനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷനിൽ പുറത്തുവന്നത് അഴിമതി പങ്കിട്ടെടുക്കുന്നതിലെ തർക്കം
അഴിമതിയിൽ മുങ്ങിത്താണ കോർപറേഷൻ ഭരണത്തിൽ പങ്കിട്ടെടുക്കുന്നതിലെ തർക്കമാണ് പി.കെ.രാഗേഷിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് അടക്കമുള്ള സംഭവങ്ങളിൽ പുറത്തുവന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
പി.കെ രാഗേഷ് കോൺഗ്രസുമായി തെറ്റിയപ്പോൾ അവരുടെ അഴിമതി വിളിച്ചു പറഞ്ഞു. തിരിച്ച് കോൺഗ്രസും പി.കെ.രാഗേഷിന്റെ അഴിമതി വെളിപ്പെടുത്തുകയായിരുന്നു. ചേലോറയിലെ മാലിന്യനീക്കത്തിൽ മുൻ മേയർ ക്രമവിരുദ്ധമായി പണം നൽകിയതിലൂടെ കോർപറേഷന് 1.77 കോടി രൂപ നഷ്ടമായെന്ന് എ.ജി റിപോർട്ട് പുറത്ത് വന്നിട്ടുണ്ടെന്നും ജയരാജൻ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |