
കാഞ്ഞങ്ങാട്:കെ.എസ്.എസ്.പി.യു അജാനൂർ യൂണിറ്റിന്റെ വാർഷിക സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് ടി.വി.സരസ്വതി കുട്ടി ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻ രാവണേശ്വരം അനുശോചന പ്രമേയവും യൂണിറ്റ് സെക്രട്ടറി കെ.വാസു പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ബി.ലീലാധര പ്രഭു വരവ് ചിലവും അവതരിപ്പിച്ചു. കെ.എസ്.പി.യു ജില്ല ട്രഷറർ എസ്.ഗോപാലകൃഷ്ണൻ, കെ.എസ്.പി.യു ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.ചന്ദ്രശേഖരൻ, യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് ബാലൻ ഓളിയക്കാൽ, കെ.എസ്.എസ്.പി.യു സംസ്ഥാന കൗൺസിലർ വി.ടി.കാർത്യായനി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി പി.കുമാരൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി.കുഞ്ഞികൃഷ്ണൻ (പ്രസിഡന്റ്), കെ.വാസു (സെക്രട്ടറി), കെ.രാമകൃഷ്ണൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |