SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

സേവാഭാരതി ആശ്രയകേന്ദ്രം ഉദ്ഘാടനം

seva

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ പി.വി.ശ്രീധരൻ സ്മാരക ആശ്രയ കേന്ദ്രം ചിന്മയമിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സേവാഭാരതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ അദ്ധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം സേവാഭാരതി കാസർകോട് ജില്ലാ പ്രസിഡന്റ് എം.ടി.ദിനേശ് നിർവഹിച്ചു മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യാതിഥിയായി.പി വി ശ്രീധരന്റെ മകൾ ഡോക്ടർ ശ്രുതി ശ്രീധർ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഘ് കൃഷ്ണൻ ഏച്ചിക്കാനം, ബി.എം.എസ് സംസ്ഥാന സമിതി അംഗം വി.വി.ബാലകൃഷ്ണൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. നീലേശ്വരം യൂണിറ്റ് സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും സി.എച്ച് സുനന്ദ നന്ദിയും രേഖപ്പെടുത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL