
പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ ദേശീയ ശില്പശാല സംഘടിപ്പിച്ചു. ഡീൻ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഡോ. ജില്ലി ജോൺ അദ്ധ്യക്ഷത വഹിച്ചു. ബംഗളുരു നിംഹാൻസ് അഡീഷണൽ പ്രൊഫസർ ഡോ.ജയകുമാർ സെഷനുകൾക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് പ്രൊഫസർ ഡോ.തേജസ്വിനി വെങ്കടേഷ് സമാപന പ്രഭാഷണം നടത്തി. വിദ്യാർത്ഥിനി അനുശ്രീ കെ. അശോകൻ സ്വാഗതം പറഞ്ഞു. ദുരന്ത നിവാരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ശില്പശാലയിൽ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |